Friday, August 28, 2015

Onam and Pookalam - ഓണം & പൂക്കളം

ഇന്ന് ഓണം തിരുവോണം. പണ്ടെല്ലാം പൂവിളിയായിരുന്നു ഓണം വരുന്നു എന്നതിന് സൂജന. ഇപ്പോൾ ഫേസ് ബുക്ക്‌ , whatsapp ആ സ്ഥാനം പിടിച്ചടകി എന്ന് ഓണത്തിന്റെ ഒരു മാറ്റം. പൂവിളി ഇപ്പോൾ ഒരു പഴമൊഴി മാത്രമായി. 

ഒനാഘൊഷതിന്റെയ് മാറ്റങ്ങൾ ഇനിയുമുണ്ട് പലതും. അത്തം പത്തു തിരുവോണം എന്നാണല്ലോ പറയാറ്. അത്തം ദിവസം വീട്ടു മുറ്റങ്ങളിൽ പൂക്കളം ഇടാൻ തുടങ്ങും. ഓണം അടുക്കും തോറും വീട്ടിലെ കുട്ടികൾ തമ്മിൽ വാശിയേറിയ പൂക്കള മത്സരമായിരിക്കും. കൂടുകുടുംബമായി കഴിഞ്ഞിരുന്ന കാലത്ത് മത്സരത്തിനു ഇഷ്ടം പോലെ കുട്ടികളും  കാണും. പണ്ടെല്ലാം ഓണം മൂലം വരെ 7 ദിവസമാണ് പൂകളമിടുക. ഓണം പൂരാടതിനു, പൂക്കളമിടുന്ന സ്ഥാനത് പൂരാടക്കുട്ടിയുടെയ് പ്രതിഷ്ടക്ക് ശേഷം പൂക്കളം ഇടാറില്ല. തിരുവോണം നാളിൽ, പുലർച്ചെ കുളിച്ചു മഹാദേവരേ പ്രതിഷ്ടിക്കും. വലുതും ചെറുതുമായ 5 മൂർതികളാണ് തിരുവോണത്തിന് പ്രതിഷിടിക്കുക. തിരുവോണത്തിന് ശേഷം 4 ദിവസം കഴിഞ്ഞാണ് മൂർത്തികൾ എടുത്തു മാറ്റുന്നത്. പ്രതിഷ്ടക്ക് ശേഷം, മൂർത്തികൾ എടുത്തു മാറ്റുന്നത് വരെ 3 നേരം പൂജ ചെയ്യാറുണ്ട്. നേന്ത്രപ്പഴം, ശര്ക്കര, അവിൽ, മലര്, അപ്പം എന്നീ പദാർത്ഥങ്ങളാണ് നിവേദ്യമായി പൂജയിൽ എടുക്കുക പതിവ്. പ്രതിഷ്ഠ എന്റെ വീട്ടില് അച്ഛനാണ് ചെയ്യാറ്‌. അത് കഴിഞ്ഞുള്ള പൂജകൾ കുട്ടികല്ലെയ് ഏല്പിക്കും. ഈയിടെയായി പല വീടുകളിലും മഹാദേവരേ പതിഷ്ടിക്കുന്നതിനു പകരം പൂക്കളം തുടര്ന്നിടുന്നത് കാണാറുണ്ട്. ഇത് ഓണം ആഘോഷതിന്റെയ് മറ്റൊരു മാറ്റമായി കാണുന്നു.

ഓണ സദ്യയിലും ചില മാറ്റങ്ങൾ കാണുന്നു. ഓണത്തിന് പായസം പതിവില്ല. അടയാണ് തിരുവോണത്തിന് മദുര പലഹാരമായി ഉണ്ടാക്കരു. അരിമാവ് വാഴ ഇലയിൽ പരത്തി, സര്കര പാവ്, പൂവം പഴം, കല്കണ്ടം, തുമ്പ പൂവ് എന്നിവ ചേര്ത്, ഇല മടക്കി ആവിയിൽ വേവിചെടുക്കുന്നതാണ് അട. ഈ അടയാണ് മഹദെവർക്കു പ്രതിഷ്ടിക്കുമ്പോൾ നിവേദിക്കാര്. അട, പഴം നുറുക്ക്, നേന്ത്രൻ ഉപ്പേരി, പപ്പടം എന്നിവയാണ് തിരുവോണം നാളിൽ പ്രാതലിനു പലഹാരങ്ങൾ. ഉച്ച ഊണിനു പുത്തരി ചോറും, സാമ്പാർ, കാളൻ, ഓലൻ, എരിശ്ശേരി,ആവിയൽ, വടോപ്പുളി നാരങ്ങ ഉപ്പിലിട്ടത്‌,പുളിഎഞ്ചി,സര്കര ഉപ്പേരി,നേന്ത്രൻ ഉപ്പേരി, തോരൻ, പഴം, പപ്പടം, രസം,മോര് എന്നിവ വിഭവങ്ങൾ ഉണ്ടാകാറുണ്ട്. തിരുവോണം ദിവസം മാംസാഹാരം പതിവില്ല. അവിട്ടതിനു അമ്മായിമാര് വിരുന്നു വരും, അപ്പോൾ ഇര്രച്ച്ഹിക്കറി, ഉണക്ക സ്രാവ് എന്നിവ വിഭവത്തിൽ കാണാറുണ്ട്. വീട്ടിലെ എല്ലാവരും കൂടിയാണ് പാചകം. ഒരിക്കലും അടുക്കളയില കയറാത്ത  അച്ഛൻ വകയാണ് കാളനും, അവിയലും.

ഉച്ച ഊണിനു ശേഷം പുരുഷന്മാര പന്ത് കളി, ആട്ടക്കളം എന്നെ കളികൾ പങ്കു ചേരും. സ്ത്രീകള് കൈകൊട്ടിക്കളി കൂട്ടം കൂടി കളിക്കും. വട്ടു കളി, കൊതിക്കല്ല് ആടുക, ഒളിച്ചു കളിക്കുക എന്നീ കളികളാണ് പെണ്‍കുട്ടികളുടെ പ്രധാന വിനോദം. രാത്രി സമയങ്ങളിൽ ചൂത് കളി, അക്ഷര ശ്ലോകം എന്നീ കളികൾ കണ്ടിട്ടുണ്ട്. ഇക്കാലത്ത് കളികളക് പകരം സിനിമ കാണാൻ പോകും. അതല്ലെങ്കിൽ tv യിൽ നല്ല സിനിമയോ, താരങ്ങളുമായുള്ള സംവാദമോ കണ്ടിരിക്കുന്നത് ഓണത്തിന്റെ വേറൊരു മാറ്റം. 

ഓണം നാളുകളിൽ പണ്ടൊന്നും വീട് വിട്ടു പോകാറില്ല. മാവേലി നമ്മളെ കാണാൻ വരുമ്പോൾ, വീട്ടിലുണ്ടാകുന്നത് ആധിധേയ മര്യാദ എന്നാണ് സങ്കൽപം. ഇവിടെയാണ് ഓണത്തിന്റെ മറ്റൊരു മാറ്റം. ഇക്കാലത്ത് ഓണം vacation സ്പെഷ്യൽ ടൂർ packages വങ്ങ്ഹി ഉല്ലാസ യാത്ര പോകുന്നത് കാണാറുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നത് വീട് വിട്ടും ഓണം ഉണ്ണാം എന്നായോ എന്ന് വേണമെങ്കില മനസിലാക്കാം. 
                          പൂവേ പൊലി, പൂവേ പൊലി

No comments:

Post a Comment